അമ്പലവയലിൽ : അമ്പലവയലിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അമ്പലവയൽ സ്വദേശി ദിപിൻ (24) ആണ് മരിച്ചത്. അമ്പലവയലിൽ വാഴക്കുല വ്യാപാരം നടത്തുന്ന കുട്ടൻ എന്ന രവീന്ദ്രന്റെ മകനാണ് മരിച്ച ദിപിൻ. വൈകിട്ട് 6 മണിയോടെ അമ്പലവയൽ ബിവറേജിന് സമീപമാണ് അപകടം നടന്നത്. ഗുരുതരമായ പരിക്കേറ്റ യുവാവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
/