തായിഫിൽ വാഹനാപകടം മലയാളിയുൾപ്പെടെ മൂന്നു പേർ മരിച്ചു



തായിഫ്- തായിഫിൽനിന്നും റാണിയയിലേക്കുള്ള യാത്രക്കിടെയുണ്ടായ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി അടക്കം മൂന്നു പേർ മരിച്ചു. ആലുവ വെളിയത്തുനാട് സ്വദേശി കണ്ണചാരുപറമ്പിൽ അബ്ദുൽ ഖാദറാണ് മരിച്ചത്. അപകടത്തിൽ പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ബാരുൺ ഭാഗ്ദിയും ഒരു സൗദി പൗരനും മരിച്ചു.


മലയാളിയും ഇന്ത്യക്കാരനും സഞ്ചരിച്ച ഉനൈത്തും സൗദി പൗരൻ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങൾ തായിഫ് കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് പന്തളം ഷാജിയുടെ നേതൃത്വത്തിൽ നവോദയ തായിഫ് കമ്മിറ്റി രംഗത്തുണ്ട്.

Post a Comment

Previous Post Next Post