കോഴിക്കോട് അയൽക്കാർ തമ്മിൽ സംഘർഷം..ഒരാൾക്ക് കുത്തേറ്റു. നാല് പേര്‍ക്ക് പരിക്ക്

 


കോഴിക്കോട് നാദാപുരം പേരോട് രണ്ടു വീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു.രണ്ട് വീട്ടുകാർ തമ്മിലുണ്ടായ തർക്കം സംഘര്‍ഷത്തിൽ കലാശിക്കുകയായിരുന്നു .സംഘര്‍ഷത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. നാല് പേരും ആശുപത്രിയിൽ ചികിത്സ തേടി. കുത്തേറ്റയാളുടെ നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക് ജുമുഅ നിസ്‌കാരം കഴിഞ്ഞ് ഇറങ്ങിയശേഷം രണ്ട് യുവാക്കൾ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു.

തുടർന്ന് സംഘർഷവും കത്തിക്കുത്തും നടന്നു. നീർ കരിമ്പിൽ മൂസ, വരപ്രത്ത് അങ്കു എന്ന അബ്ദുല്ല, റിഷാൽ, വരയിൽ ഉവൈസ് എന്നിവർക്കാണ് പരിക്ക്. സംഘർഷം തടയാൻ ശ്രമിക്കുമ്പോഴാണ് ഉവൈസിന് പരിക്കേറ്റത്.

കൈക്ക് കത്തികൊണ്ട് മുറിവേറ്റ ഉവൈസിനെ വടകര ആശുപത്രിയിലും മറ്റുള്ളവരെ നാദാപുരം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post