ബെംഗളൂരു: മിനി ലോറിയിൽ ബസ് ഇടിച്ച് രണ്ട് മലയാളികൾക്ക് പരിക്കേറ്റു. കർണാടകയിലെ ഗുണ്ടൽപേട്ടിലാണ് അപകടം നടന്നത്. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കല്ലട ബസാണ് മിനി ലോറിയിൽ ഇടിച്ചത് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനി ലോറിയുടെ മുൻഭാഗം പൂർണമായി തകർന്നു. പൊലീസിന്റെ വാഹന പരിശോധനയ്ക്കായി നിർത്തിയ ലോറിയിലാണ് ബസിടിച്ചത്.