കനത്ത മഴയും കാറ്റും..തെങ്ങ് വീണ് കാര്‍ തകര്‍ന്നു

 


തൃശൂര്‍ കയ്പമംഗലം കൊപ്രക്കളത്ത് കനത്ത കാറ്റിലും മഴയിലും തെങ്ങ് വീണ് കാര്‍ തകര്‍ന്നു. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം.കൊപ്രക്കളം ബുസ്താന്‍ മസ്ജിദ് അങ്കണത്തില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ക്ക് മുകളിലാണ് തെങ്ങ് കടപുഴകി വീണത്. കിഴുപ്പുള്ളിക്കര സ്വദേശി പുതുശേരി വീട്ടില്‍ ഷിയാസിന്റെ കാറിന് മുകളിലാണ് തെങ്ങ് വീണത്.

അപകടത്തിൽ കാറിന്റെ മുന്‍വശത്തെ ചില്ലും, മേല്‍ഭാഗവും തകര്‍ന്നു. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന മതിലകം സ്വദേശി പുറക്കുളത്ത് വീട്ടില്‍ മുഹമ്മദ് ഷാഫിയുടെ കാറിനും നാശനഷ്ടമുണ്ടായി. സംഭവ സമയം കാറിലുണ്ടായിരുന്നവര്‍ നമസ്‌കാരത്തിനായി പള്ളിയില്‍ കയറിയിരുന്നതിനാല്‍ ആളപായം ഒഴിവായി.

Post a Comment

Previous Post Next Post