ചക്ക പറിക്കുന്നതിനിടെ തോട്ടി വൈദ്യുത ലൈനിൽതട്ടി ഷോക്കേറ്റ് വയോധികൻ മരിച്ചു



 കോഴിക്കോട്   കൊയിലാണ്ടി: ചക്ക  പറിക്കുന്നതിനിടെ വൈദ്യുതലൈനിൽതട്ടി വയോധികൻ മരിച്ചു. കൊല്ലം മരുതാംകണ്ടി രാമൻ ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസ്സായിരുന്നു.

ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. കൊല്ലത്ത് പാറപ്പള്ളി റോഡിൽ വീടിന് സമീപത്തെ പറമ്പിൽ ചക്ക പറിക്കുന്നതിനിടെ ചക്ക പറിക്കാനുപയോഗിച്ച ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്.

കൊയിലാണ്ടി പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി ഇയാളെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Post a Comment

Previous Post Next Post