കോഴിക്കോട് : ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് തലക്ക് സാരമായി പരിക്കേറ്റ യുവാവ് മരിച്ചു. കുറ്റിക്കാട്ടൂര്‍ 'വര്‍ണന' പ്രസ് ഉടമ ടി.ടി പ്രവീണ്‍ (45) ആണ് മരിച്ചത്. സ്ഥാപനത്തില്‍ നിന്ന് വെള്ളിപറമ്പിലെ വീട്ടിലേക്ക് പോകവേ പ്രവീണ്‍ അപകടത്തില്‍പ്പെടുകയായിരുന്നു.പ്രവീണ്‍ സഞ്ചരിച്ച ബൈക്ക് റോഡ് മുറിച്ചുകടക്കുകയായിരുന്ന ആളെ തട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയും മറിഞ്ഞു വീഴുകയുമായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.