കൊല്ലം കടയ്ക്കലിൽ മധ്യവയസ്കന്‍റെ മൃതദേഹം വീട്ടുമുറ്റത്ത് കണ്ടെത്തി.ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. കടയ്ക്കൽ മറുപുറം കുന്നിൽ വീട്ടിൽ ബൈജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തൂങ്ങി മരിച്ചതിന്‍റെ തെളിവുകൾ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജീർണിച്ച ശേഷം മൃതദേഹം നിലത്തുവീണതാകാമെന്നാണ് കരുതുന്നത്.
മൃതദേഹം നായയോ മറ്റോ കടിച്ചുവലിച്ചതായും സംശയിക്കുന്നുണ്ട്. കൂലിപ്പണിക്കാരനായ ബൈജുവിന്‍റെ ഭാര്യയും മക്കളും കല്ലറ മുതുവിളയിലാണ് താമസം. ഒരാഴ്ചയായി ബൈജുവിനെക്കുറിച്ച്
യാതൊരു വിവരവുമില്ലായിരുന്നു. നിരന്തരം ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് സഹോദരൻ ബിജു വീട്ടിൽ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.