കൽപറ്റ: വയനാട് ജില്ലയില്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകളിലെ നൂല്‍പ്പുഴ, നെന്മേനി, മുട്ടില്‍, കോട്ടത്തറ ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിച്ച അഞ്ച് ക്യാമ്പുകളിലായി 34 കുടുംബങ്ങളിലെ 111 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 46 വീതം സ്ത്രീകളെയും പുരുഷന്മാരെയും 19 കുട്ടികളെയുമാണ് വിവിധ താലൂക്കുകളില്‍ ആരംഭിച്ച ക്യാമ്പുകളിലേക്ക് മാറ്റിയത്