പത്തനംതിട്ട: പന്തളം കരിങ്ങാലി പുഞ്ചയിൽ ചൂണ്ടയിടാൻ പോയ യുവാവ് വെള്ളത്തിൽ വീണ് മുങ്ങി മരിച്ചു. പൂഴിക്കാട് ആശാരി അയ്യത്ത് ദീപു ഭവനിൽ വിജയൻ മകൻ ദീപു (36) ആണ് മുങ്ങി മരിച്ചത്.
ഇന്ന് രാവിലെ വീടിന് സമീപത്തുള്ള കരിങ്ങാലി പുഞ്ചയിൽ ചൂണ്ടയിടാൻ പോയതായിരുന്നു ദീപു. അവിടെ വച്ച് വെള്ളത്തിൽ വീണ ദീപുവിനെ പന്തളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദീപുവിന് സന്നിപാത ജ്വരത്തിൻ്റെ അസുഖം ഉള്ളതായി ബന്ധുക്കൾ പറഞ്ഞു.