നെയ്യാറ്റിൻകരയിൽ മകളെ കഴുത്തു മുറിച്ചു കൊല്ലാൻ ശ്രമിച്ചതിന് ശേഷം അമ്മ ജീവനൊടുക്കി. അറകുന്ന് സ്വദേശി ലീല (77) ആണ് മരിച്ചത്. മകൾ ബിന്ദു (48) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കിടപ്പുരോഗിയാണ് മകൾ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ലീലയുടേത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് മകളുടെ കഴുത്ത് മുറിച്ചശേഷം ലീല ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. മകൻ കുറച്ചു വർഷങ്ങൾക്കു മുൻപാണ് മരിച്ചത്.