പരപ്പനങ്ങാടിയിൽ കാർ യാത്രക്കിടയിൽ കുഴഞ്ഞുവീണ് ഓട്ടോ ഡ്രൈവർ മരിച്ചു




പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ റോഡരികിൽ കുഴഞ്ഞുവീണയാൾ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.50 ഓടെ അഞ്ചപ്പുരയിലാണ് സംഭവം. ഇദേഹം കുഴഞ്ഞുവീണ ഉടനെ ഓടിക്കൂടിയ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.  താമരശ്ശേരി ചുങ്കത്തെ ഓട്ടോ ഡ്രൈവർ ഇരുമ്പിൻ ചീടൻ കുന്നുമ്മൽ സക്കീർ ബാബു (44) ആണ് മരിച്ചത്. താമരശ്ശേരിയിൽ നിന്നും പരപ്പനങ്ങാടിയിലേക്ക് കാറിൽ പോകുന്നതിനിടെ തളർന്നു വീഴുകയായിരുന്നു. ഭാര്യ: നസീറബീബി. മക്കൾ: ഷാഹറാബാനു, ഷബിൻഷാദ്, ഷഹനാ ഫാത്തിമ. മരുമകൻ: അബ്ദു



Post a Comment

Previous Post Next Post