ചങ്ങരംകുളത്ത് ഇതര സംസ്ഥാന തൊഴിലാളി കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു

 


ചങ്ങരംകുളം:ചങ്ങരംകുളം നരണിപ്പുഴ റോഡിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി രാജു (42) ആണ് മരണപ്പെട്ടത്. കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ രാജു വൈദ്യുതി കമ്പിയിൽ തട്ടുകയും ചെയ്തിരുന്നു. ശരീരത്തിൽ പൊള്ളലേറ്റ രാജുവിനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾക്ക് ശേഷം ബന്ധുകൾക്ക് വിട്ട് നൽകും.

Post a Comment

Previous Post Next Post