കൊല്ലം അഞ്ചൽ പനച്ചിവിള കൈപ്പള്ളി മുക്കിൽ കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം.വാൻ ഡ്രൈവർ മരിച്ചു.നിരവധിപേർക്ക് പരുക്ക്.പിക് അപ്പ് വാൻ ഡ്രൈവർ വെളിയം സ്വദേശി ഷിബുവാണ് ( 37) മരിച്ചത്.
കെഎസ്ആർടിസി ബസ് സമീപത്തെ കൈത്തോട്ടിലേക്ക് ഇടിച്ചു കയറി. പരിക്കേറ്റവരെ വിവിധ ആശുപതികളിലേക്ക് മാറ്റി.രണ്ടുപേരുടെ പരുക്ക് ഗുരുതരമാണ് . കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്റ്റാണ് അപകടത്തിൽപ്പെട്ടത്. ബസിൻ്റെ മുൻഭാഗം കൈ തോട്ടിലേക്ക് മറിഞ്ഞ നിലയിലാണ്.