വെളിയംകോട് വാഹനാപകടം.: പരിക്കേറ്റ രണ്ടാമത്തെ ആളും മരണപ്പെട്ടു



മലപ്പുറം വെളിയംകോട്: കരിങ്കല്ലത്താണി സ്വദേശി മാട്ടേരിവളപ്പിൽ ഫാസിൽ ആണ് മരണപ്പെട്ടത്. ഫാസിലിനെ വിദ്ഗ്ദ്ധ ചികിത്സക്കായി കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരിന്നു.

ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ വെളിയംകോട് ആണ് നിയന്ത്രണം വിട്ട ബുള്ളറ്റ്, പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി അപകടം ഉണ്ടായത്.

അപകടത്തിൽ നേരത്തെ വെളിയംകോട് അങ്ങാടി സ്വദേശി പള്ളിത്താഴത്ത് ആഷിക് മരണപ്പെട്ടിരിന്നു .



Post a Comment

Previous Post Next Post