തൃശൂർ :വടക്കേകാട് ടി എം കെ ഓഡിറ്റോറിയത്തിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബുള്ളറ്റ് ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. വൈകീട്ട് 6 മണിയോടെയാണ് അപകടം.
പരിക്ക് പറ്റിയ കാൽനടയാത്രക്കാരായ മുല്ലശ്ശേരി സ്വദേശി മൂരാക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ(63), ഇവാൻ(2),ബുള്ളറ്റ് യാത്രക്കാരൻ കോട്ടപ്പടി ചാട്ടുകുളം സ്വദേശി പരിയപടി വീട്ടിൽ ഷിജോ(31)എന്നിവരെ വൈലത്തൂർ ആക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു