ഇടുക്കിയിൽ മരുമകന്റെ പെട്രോൾ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു



ഇടുക്കി: മരുമകൻ നടത്തിയ പെട്രോൾ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പൈനാവിലെ അന്നക്കുട്ടി(68) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ആക്രമണത്തിൽ അന്നക്കുട്ടിയുടെ പേരക്കുട്ടിയായ ലീലക്കും പൊള്ളലേറ്റിരുന്നു. രണ്ടാഴ്‌ച മുമ്പാണ് അന്നക്കുട്ടിയെ മകളുടെ ഭർത്താവായ സന്തോഷ് ആക്രമിച്ചത്. വീട്ടിൽ നിന്ന് ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും ഓടി രക്ഷപ്പെട്ട സന്തോഷിനെ പിന്നീട് പിടികൂടുകയായിരുന്നു. അന്നക്കുട്ടി മരണപ്പെട്ടതോടെ സന്തോഷിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.


നിസാരപ്രശ്‌നത്തിൻ്റെ പേരിൽ സംസാരിച്ചു കൊണ്ടിരിക്കെ സന്തോഷ് കൈയിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് തീയിടുകയായിരുന്നുവെന്ന് കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post