നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു ഒരാൾ മരണപ്പെട്ടു.

 


നേര്യമംഗലം : കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു. കാർ യാത്രക്കാർക്കരന്ജീവഹാനി സംഭവിച്ചിട്ടുണ്ട്, നാല് പേരാണ് കാറിലുണ്ടായിരുന്നത്.


പാണ്ടിപ്പാറ സ്വദേശി ജോസഫാണ് മരണപ്പെട്ടത്. ജോസഫിന്റെ ഭാര്യ അന്നക്കുട്ടി, ജോബി ജോൺ,ജോബിയുടെ ഭാര്യ അഞ്ചുമോൾ ജോബി എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശികളുടെ വാഹനത്തിന് പുറത്തേക്കാണ് മരം കടപുഴകി വീണത്.ഒരു ഗർഭിണിയടക്കമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.. ഒരു കുടുംബത്തിലെ നാലു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.പരിക്കേറ്റവരെ കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയ മരത്തിന്റെ കടഭാഗമാണ് കാറിന് മുകളിൽ നിലംപതിച്ചത്. കാർ പൂർണ്ണമായി മരത്തിനടിയിൽപെട്ട് ഞെരിഞ്ഞമർന്നിരുന്നു. മണിക്കൂറുകൾനീണ്ട ശ്രമത്തിനൊടുവിലാണ് യാത്രക്കാരെ പുറത്തെടുക്കാനായത്. ഫയർഫോഴ്സും നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്ര്ക്കാരും ഫയർഫോഴ്സൂം ചേർന്നാണ് രക്ഷാദൗത്യം നടത്തിയത്. 


ഈ മരത്തിന്റെ തലഭാഗം കാറിന് മുമ്പിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി.ബസിലും വീണിരുന്നു. ബസ് ഭാഗീകമായി തകർന്നിട്ടുണ്ട്. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. രണ്ടുമണിയോടെയാണ് സംഭവമുണ്ടായത്. ഇതുവഴിയുള്ള ഗതാഗതം പൂർണ്ണായി നിലചിരിക്കുന്നു.


അപകട വീഡിയോ 👇

https://www.facebook.com/share/v/Y2pQdWLHuKzjtcga/?mibextid=oFDknk




.

Post a Comment

Previous Post Next Post