കണ്ണൂർ എരഞ്ഞോളിയിൽ തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു



എരഞ്ഞോളിയിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചു. എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധൻ (85) ആണ് മരിച്ചത്. തേങ്ങ പെറുക്കാൻ പോയപ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്. ചൊവ്വാഴ്‌ച ഉച്ചയോടെയാണ് സംഭവം. തേങ്ങ പെറുക്കാൻ വീടിനോട് ചേർന്നുള്ള ആൾത്താമസമില്ലാത്ത പറമ്പിലേക്ക് വേലായുധൻ പോയ സമയത്താണ് അപകടം ഉണ്ടായത്. തേങ്ങകൾക്കിടയിൽ കണ്ട സ്റ്റീൽ തുറന്നുനോക്കാൻ ശ്രമിച്ചപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബാണെന്ന് പൊലീസ് പറയുന്നു.

Post a Comment

Previous Post Next Post