തിരൂർ : വയോധികൻ വീണുമരിച്ച സ്റ്റപ്പിൽ കൈവരി സ്‌ഥാപിച്ചു. നഗരത്തിലെ സിറ്റി ജംക്‌ഷനിൽ നിന്നു ഫയർഫോഴ്സസ് റോഡിലേക്ക് ഇറങ്ങാനുള്ള പടിക്കെട്ടുകൾക്കാണ് കൈവരികൾ സ്‌ഥാപിച്ചത്. 20 വർഷം പഴക്കമുള്ള പടിക്കെട്ടാണിത്. ഒരാൾക്കു മാത്രം നടന്നിറങ്ങാൻ സാധിക്കുന്ന വഴിയാണിത്. കഴിഞ്ഞ 21ന് ഇതുവഴി താഴേക്കിറങ്ങിയ വയോധികൻ കാൽ വഴുതി താഴേക്ക് വീണ് മരിച്ചിരുന്നു. ഇതോടെ ഇവിടെ കൈവരികൾ സ്ഥാപിക്കണമെന്ന ആവശ്യം നഗരവാസികൾ ഉന്നയിച്ചു.
തുടർന്ന് എംഎൽഎ സ്‌ഥലത്തെത്തി ഇവിടം പരിശോധിക്കുകയും കൈവരികൾ സ്ഥാപിക്കാൻ മരാമത്ത് വകുപ്പിനു നിർദേശം നൽകുകയും ചെയ്തു. ഇതോടെയാണ് അപകടം നടന്നു ദിവസങ്ങൾക്കുള്ളിൽ കൈവരി സ്ഥാപിച്ചത്.
ഈ റോഡിന്റെ മറുവശത്തുള്ള പടികൾക്കും കൈവരികൾ കെട്ടിയിട്ടുണ്ട്..