കൊട്ടാരക്കര വാളകം എംസി റോഡില്‍ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
തലച്ചിറ സ്വദേശി വേണു(51)വാണ് മരിച്ചത്. സ്കൂട്ടറില്‍ പിന്നില്‍ സഞ്ചരിച്ച തലച്ചിറ സ്വദേശി സന്തോഷിനെ 42 പരുക്കുകളോടെ കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോലി കഴിഞ്ഞു മടങ്ങുമ്ബോഴാണ് അപകടം. ഇരുവരും പെയിന്റിംഗ് തൊഴിലാളികള്‍ ആണ്.