ഗ്രില്ലിന്റെ വിടവിലൂടെ നുഴഞ്ഞുകയറിയ രണ്ടുവയസ്സുകാരി ഏഴാം നിലയില്‍ നിന്ന് വീണുമരിച്ചു



ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഭവ്യ കാല്‍സരിയ ആണ് മരിച്ചത്. പാല്‍ മേഖലയിലെ ശ്രീപാദ് സെലിബ്രേഷന്‍സ് സൊസൈറ്റിയിലെ ഏഴാം നിലയിലെ പൊതു ഇടനാഴിയിലെ ഗ്രില്ലിന്റെ വിടവിലൂടെ നുഴഞ്ഞുകയറിയ കുട്ടി താഴേക്ക് വീഴുകയായിരുന്നു.


അപകടസമയം കുട്ടിയുടെ സമീപത്ത് ആരുമുണ്ടായിരുന്നില്ല. താഴെ വീണുകഴിഞ്ഞാണ് അപകടവിവരമറിയുന്നത്. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് അപകടം വ്യക്തമായത്.

Post a Comment

Previous Post Next Post