തൃശ്ശൂർ കൊരട്ടി ചിറങ്ങരയിൽ ടോറസ്സ് ലോറി സ്‌കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു

 


തൃശൂര്‍ കൊരട്ടി ചിറങ്ങരയില്‍ ടോറസ് ലോറി സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. അങ്കമാലി വേങ്ങൂര്‍ സ്വദേശി ഷാജുവിന്റെ ഭാര്യ ഷിജിയാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന മകന്‍ രാഹുല്‍(22) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതയിലെ ചിറങ്ങര സിഗ്‌നല്‍ ജംഗ്ഷനില്‍ ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. ചിറങ്ങര സിഗ്‌നല്‍ കഴിഞ്ഞ് മുന്നോട്ടു പോകുമ്പോള്‍ ടോറസ് ലോറി സ്‌കൂട്ടറില്‍ തട്ടി വലിച്ചു കൊണ്ടു പോവുകയായിരുന്നു. റോഡിലേക്ക് തെറിച്ച വീണ ഷിജിയുടെ ശരീരത്തില്‍ ടോറസ് ലോറി കയറി.രണ്ട് പേരേയും കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷിജിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കൊരട്ടി പൊലീസും, ചാലക്കുടി ഫയര്‍ഫോഴ്‌സും എത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Post a Comment

Previous Post Next Post