വടകരയിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി



കോഴിക്കോട് വടകര :  വടകരയിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. വടകര റെയിൽവേ സ്റ്റേഷൻ ഹോം സിഗ്നൽ നമ്പർ 18A ഒന്തംറോഡ് ഓവർ ബ്രിഡ്‌ജ്‌ അടുത്താണ് മൃതദേഹം കണ്ടെത്തിയത്.


70 വയസ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത് . പുലർച്ചെ 4 മണിയോടെയാണ് സംഭവം. ഏകദേശം 170 സെൻറീമീറ്റർ നീളവും തടിച്ച ശരീരവും നരച്ച താടിയുമാണുള്ളത് .

നീലയും കറുപ്പും വെള്ളയും കലർന്ന കള്ളിമുണ്ടും കറുപ്പും ചാരനിറവുമുള്ള കള്ളിഷർട്ടുമാണ് ധരിച്ചത്. ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ വടകര പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്. നമ്പർ: 049625242069497987186 9496975742

Post a Comment

Previous Post Next Post