തിരൂരങ്ങാടിയിൽ 72വയസ്സായ ഉമ്മയെ കാണാതായിട്ട് മൂന്നു ദിവസം. ഇത് വരെ കണ്ടെത്തനായില്ല

 


മലപ്പുറം തിരൂരങ്ങാടി പനമ്പുഴ റോട്ടിൽ താമസിക്കുന്ന റുഖിയ 72 വയസ്സ് എന്ന ഉമ്മയെ 21/06/2024 ഉച്ചക്ക് 3മണി മുതൽ പനമ്പുഴ റോട്ടിലെ വീട്ടിൽ നിന്നും കാണായിട്ട് ഇന്നേക്ക് മൂന്നു ദിവസം. തിരൂരങ്ങാടി നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ തിരൂരങ്ങാടി പോലീസ് തിരൂരങ്ങാടി ട്രോമാ കെയർ പ്രവർത്തകർ ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകർ. നാട്ടുകാർ തുടങ്ങിയവർ ചേർന്ന് രണ്ട് ദിവസമായി വീടിന്റെ പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല  തിരൂരങ്ങാടി പോലീസിന്റെ നിർദേശ പ്രകാരം ട്രോമാ കെയർ പരപ്പങ്ങാടി യൂണിറ്റ് ബോട്ടുമായി എത്തി കടലുണ്ടി പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. പ്രദേശത്തെ 100ഓളം CCTV ക്യാമറ പരിശോധിച്ച എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ന് തിരൂരങ്ങാടി പോലീസിന്റെ നേതൃത്വത്തിൽ ഡോഗ് സ്കോട് എത്തി തിരച്ചിൽ നടത്തി എങ്കിലും ശ്രമം വിജയിച്ചില്ല. പ്രദേശത്ത് രണ്ട് ദിവസമായി ശക്തമായ മഴയായിരുന്നു. ഇനിയുള്ള സംശയം ഏതെങ്കിലും വാഹനത്തിൽ കയറി എവിടെഎങ്കിലും ഇറങ്ങി വഴി അറിയാതെ പോയിട്ടുണ്ടോ എന്ന സംശയം മാത്രം . ശെരിയാ രീതിയിൽ നടക്കനോ സംസാരിക്കാനോ കഴിയാത്ത ഈ ഫോട്ടോയിൽ കാണുന്ന ഉമ്മയെ എവിടെ എങ്കിലും കണ്ടെത്തിയാൽ ഉടൻ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറീക്കുക

Post a Comment

Previous Post Next Post