തിരൂർ: കൂട്ടായി പാരീസ് കോമുല്ലക്കാനകത്ത് പരേതനായ കുഞ്ഞായിൻ ഹാജിയുടെ മകൻ സൈനുൽ ആബിദിനെ (49) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് പോകുന്നത് പരിസരവാസികൾ കണ്ടിരുന്നു. ഇയാൾ വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. തിരൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, അബുബക്കർ, ഉമ്മർകോയ, ഉസ്മാൻ, യൂസഫ്, ഹുസൈൻ, സൈനബ.