മലപ്പുറം താനൂർ: തെയ്യാല കല്ലത്താണിയിൽ മെതുവിൽ ഹൗസിന്റെ സമീപം കാറും ഇലക്ട്രിക് സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ മൂന്ന്പേരെയും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . തുടർ ചികിത്സക്കായി ഒരാളെ പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലേക്കും. ഒരാളെ കോട്ടക്കലിൽ ഹോസ്പിറ്റലിലേക്കും മാറ്റിയെങ്കിലും തെയ്യാല ആൽഫ ബേക്കറി ജീവനക്കാരൻ ചെറുമുക്ക് സ്വദേശി സിനാൻ (22) എന്ന യുവാവ് മരണപ്പെട്ടു..
കൂടെഉണ്ടായിരുന്ന തെയ്യാല സ്വദേശി മുർഷിദ് 18വയസ്. പരിക്കേറ്റു
കാർ യാത്രക്കാരനായ വേങ്ങര സ്വദേശിയെ തിരൂരങ്ങാടി ഗവൺമെൻറ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
റോഡിൽ വെള്ളക്കെട്ട് നിറഞ്ഞ ഭാഗത്ത് രാത്രി 10:30 മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. രണ്ടാഴ്ച മുമ്പ് ഇതേ സ്ഥലത്ത് അപകടം നടന്നിരുന്നു