ഛത്തീസ്ഗഡിലെ സുഖ്മയിൽ മലയാളി അടക്കം രണ്ട് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു. തിരുവനന്തപുരം സ്വദേശി വിഷ്ണുവാണ് വീരമൃത്യു വരിച്ച മലയാളി. മാവോയിസ്റ്റുകൾ സ്ഥാപിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിച്ചാണ് ജവാന്മാർ കൊല്ലപ്പെട്ടത്. ഇന്ന് മൂന്നുമണിയോടെയാണ് സ്ഫോടനം നടന്നത്.
റായ്പൂരിൽ നിന്ന് 400 കിലോമീറ്റർ മാറി തിമ്മപുരം ഗ്രാമത്തിലാണ് ഐഇഡി സ്ഫോടനം ഉണ്ടായത്. സിൽഗറിൽ നിന്ന് തെക്കുലാഗുഡെ ക്യാംപുകളിലേക്ക് പോകുന്നതിനിടെ ദൈനംദിന പട്രോളിംഗിനിടെയാണ് ജവാന്മാർ സ്ഫോടനത്തിൽപ്പെട്ടത്. സിആർപിഎഫിൻ്റെ കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്ഷൻ (കോബ്രാ) 201 ബറ്റാലിയനിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് സ്ഫോടനത്തിൽ വീരമൃത്യു വരിച്ചത്._വേങ്ങര ഓൺലൈൻ_
സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ട്രക്ക് വിഷ്ണുവായിരുന്നു ഓടിച്ചിരുന്നത്. ഇദ്ദേഹം തിരുവനന്തപുരം പാലോട് സ്വദേശിയാണ്. 35 വയസായിരുന്നു. ഉത്തർപ്രദേശ് കാൻപൂർ സ്വദേശിയായ ശൈലേന്ദ്ര എന്ന ജവാനും സ്ഫോടനത്തിൽ വീരമൃത്യു വരിച്ചു.