ലൈഫ് ഗാർഡുകളുടെ നിർദേശം അവഗണിച്ചു..കടലിൽ ഇറങ്ങിയ 23 കാരൻ തിരയിൽ പെട്ട് മരിച്ചു

 


വർക്കല : ലൈഫ് ഗാർഡുകളുടെ നിർദേശം അവഗണിച്ച് തിരുവമ്പാടി ബീച്ചിൽ കുളിക്കാനിറങ്ങിയ 23 കാരൻ തിരയിൽ പെട്ട് മരിച്ചു.മധുര ബൈപാസ് റോഡ് ദുരൈ സ്വാമി നഗർ ഭഗവതി സ്ട്രീറ്റ് ഡോർ നമ്പർ 4/15ൽ രവി ചന്ദ്രന്റെ മകൻ രഘു (23) ആണ് മരിച്ചത്.വിനോദ സഞ്ചാരികളായ 5 സ്ത്രീകളും 7 പുരുഷൻമാരും അടങ്ങുന്ന സംഘമാണ് കടലിൽ ഇറങ്ങിയത്. ലൈഫ് ഗാർഡ് ആവശ്യപ്പെട്ടപ്പോൾ സംഘം കരയ്ക്കു കയറിയെങ്കിലും ദേഹത്തു പുരണ്ട മണൽ കഴുകാനായി വീണ്ടും കടലിലേക്ക് ഇറങ്ങുമ്പോൾ ആണ് രഘു അപകടത്തിൽ പെട്ടത്.


ശക്തമായ തിരയിൽ രഘു തീരത്തെ പാറക്കല്ലിൽ ചെന്നിടിച്ചു.രഘുവിനെ ഗുരുതരാവസ്ഥയിൽ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രക്ഷിക്കാൻ ശ്രമിച്ച ലൈഫ് ഗാർഡിനും പരിക്കേറ്റു.മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Post a Comment

Previous Post Next Post