കുവൈറ്റ് മംഗഫ് ദുരന്തം : തിരിച്ചറിഞ്ഞ 15 മലയാളികളുടെ പേര് വിവരങ്ങൾ. മരണപ്പെട്ടവരിൽ രണ്ട് മലപ്പുറം സ്വദേശികൾ

 


കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ ഇത് വരെയായി 15 പേരെ തിരിച്ചറിഞ്ഞു. 


1.എറണാകുളം സ്വദേശി ഡെനി റാഫേൽ 


2.കൊല്ലം വയ്യാങ്കര സ്വദേശി ഷമീർ 


3. കൊല്ലം പന്തളം സ്വദേശി ആകാശ് 


4.പത്തനം തിട്ട വാഴമുട്ടം സ്വദേശി മുരളീധരൻ നായർ 


5.പത്തനം തിട്ട കോന്നി സ്വദേശി സജു വർഗീസ് 


6.കോട്ടയം പാമ്പാടി സ്വദേശി സ്റ്റീഫാൻ എബ്രഹാം 


7.വെളിച്ചിക്കാൽ സ്വദേശി ലൂക്കോസ് 


8.പുനലൂർ സ്വദേശി സാജൻ ജോർജ്ജ് 


9.തൃക്കരിപ്പൂർ സ്വദേശി കേളു പൊന്മുലേരി 


10.കാസർഗോഡ് ചേർക്കള സ്വദേശി രഞ്ജിത്ത് 


11.തിരുവല്ല മേപ്രാൽ സ്വദേശി തോമസ് ഉമ്മച്ചൻ 


12.കണ്ണൂർ ധർമ്മടം സ്വദേശി വിശ്വാസ് കൃഷ്ണ 


13.മലപ്പുറം തിരൂർ കൂട്ടായി സ്വദേശി നൂഹ് 


14.മലപ്പുറം പുലാമന്തോൾ സ്വദേശി ബാഹുലേയൻ 


15.ചങ്ങാനാശേരി സ്വദേശി ശ്രീഹരി പ്രസാദ്


തിരൂർ കൂട്ടായി : കോത പറമ്ബിന് പടിഞ്ഞാറ് പരേതനായ കുപ്പന്റെ പുരക്കല്‍ ഹംസയുടെ മകൻ നൂഹ് (42) രണ്ട് മാസം മുമ്ബാണ് അവധി കഴിഞ്ഞ് നൂഹ് കുവൈത്തിലേക്ക് മടങ്ങിയത്. രണ്ട് സഹോദരങ്ങള്‍ കുവൈത്തിലുണ്ട്. ഇവർ നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച രാത്രിയാണ് നൂഹിനെ തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ആറ് വർഷമായി പ്രവാസിയാണ് കൂട്ടായി സ്വദേശി നൂഹ്. ഇദ്ദേഹം താമസിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായതെന്ന് വിവരം ലഭിച്ചത് മുതല്‍ ബന്ധുക്കള്‍ ആധിയിലായിരുന്നു. മൊബൈലില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന് സഹോദരങ്ങള്‍ ദുരന്ത പ്രദേശത്തെത്തി അന്വേഷണം നടത്തുകയായിരുന്നു.

Post a Comment

Previous Post Next Post