അമ്പലത്തിലേക്ക് നടന്നുപോവുക യായിരുന്ന 14 കാരി ബൈക്കിടിച്ച് മരിച്ചു



 അമ്പലത്തിലേക്ക് നടന്നുപോവുകയായിരുന്ന 14 കാരിക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം. കർണാടക കാർക്കള നന്ദലികെ സ്വദേശിനി പ്രണമ്യ ഷെട്ടിയാണ് മരിച്ചത്. ശനിയാഴ്ച്‌ വൈകീട്ട് നന്ദലികെ ലക്ഷ്മി ജനാർദ്ദന ക്ഷേത്രത്തിലേക്ക് ദേശീയപാതയിലൂടെ നടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബെൽമണ്ണിന് സമീപം നന്ദലികെ ക്രോസ് റോഡിൽ റോഡരികിൽ വച്ച് ബൈക്കിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ പ്രണമ്യയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. മുല്ലഡ്‌ക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. സംഭവത്തിൽ കാർക്കള റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Post a Comment

Previous Post Next Post