കാൽ വഴുതി പുഴയിൽ വീണ് 14കാരൻ മുങ്ങി മരിച്ചു

 





വയനാട്   മാനന്തവാടി:വാളാട് കൂടൻകുന്ന് മുസ്‌ലിം പള്ളിക്ക് സമീപത്തുള്ള പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. വാളാട് മുസ് ലിയാർ ഹൗസിൽ ആദിൽ (16) ആണ് മരിച്ചത്. വാളാട് ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. വൈകീട്ട് ആറേമുക്കാലോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം ഫുട്ബോൾ കളി കഴിഞ്ഞ് കൈയ്യും കാലും കഴുകാനിറങ്ങിയപ്പോൾ പുഴയിലേക്ക് കാൽ തെന്നി വീണതെന്നാണെന്നു പറയുന്നു. സമീപവാസികൾ നടത്തിയ തിരച്ചിലിൽ കാണാതായിടത്ത് നിന്നും കുറച്ച് മാറി ആദിലിനെ കണ്ടെത്തി. ഉടൻ തന്നെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഖാലിദിന്റേയും സുമയ്യയുടേയും മകനാണ് ആദിൽ. സഹോദരൻ: മുഹമ്മദ് അനീസ്. മൃതദേഹം നാളെ (ജൂൺ 11) വാളാട് കൂടൻകുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Previous Post Next Post