കൊല്ലം: കൊല്ലം ഉമയനല്ലൂർ മാടച്ചിറയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു. മൈലാപ്പൂർ പുതുച്ചിറയിൽ അനീസ് - ഹയറുന്നിസ ദമ്പതികളുടെ മകൻ 12 വയസുള്ള ഫർസീനാണ് മരിച്ചത്. സഹോദരൻ ഏഴു വയസുള്ള അഹ് യാൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. വൈകിട്ട് ആറേ കാലോടെ കുളത്തിൻകരയിൽ മൂത്രം ഒഴിക്കുന്നതിനിടെ അഹ്യാൻ കാൽ വഴുതി കുളത്തിൽ വീണു. രക്ഷിക്കാനായി കുളത്തിലിറങ്ങിയതായിരുന്നു ഫർസീൻ. കുളത്തിൻകരയിൽ ചെരുപ്പ് കിടക്കുന്നത് കണ്ട ഇതര സംസ്ഥാന തൊഴിലാളിയാണ് കുട്ടികൾ കുളത്തിൽ വീണത് ആദ്യം അറിഞ്ഞത്. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ഫർസീൻ്റെ ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടേയും അമ്മ നടത്തുന്ന ബേക്കറിക്ക് സമീപത്തെ കുളത്തിലാണ് അപകടമുണ്ടായത്.