കൊല്ലം എഴുകോൺ അമ്പലത്തുംകാലായിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 11 പേർക്ക് പരുക്കേറ്റു. കൊല്ലത്തു നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ഓർഡിനറി ബസിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.