കണ്ണൂരിൽ ടാങ്കറിൽ നിന്നു വാതകം ചോർന്നു; 10 പേർ ആശുപത്രിയിൽ

 


കണ്ണൂർ: കണ്ണൂർ, രാമപുരത്ത് ടാങ്കർ ലോറിയിൽ നിന്നു വാതകം ചോർന്നു. 10 പേരെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടുപേർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടുപേർ പഴയങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമാണ് ചികിത്സയിലുള്ളത്. മംഗ്ളൂരുവിൽ നിന്നു കൊച്ചിയിലേയ്ക്ക്


ഹൈഡ്രോളിക് ആസിഡുമായി പോവുകയായിരുന്ന ടാങ്കർ ലോറിയിൽ നിന്നാണ് ചോർച്ച ഉണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരം ലോറി രാമപുരത്ത് എത്തിയപ്പോഴാണ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. ഇതേ തുടർന്ന് പൊലീസ് നിർദ്ദേശപ്രകാരം ലോറി സ്ഥലത്തു നിർത്തിയിട്ടു. ശനിയാഴ്‌ച രാവിലെയോടെ ഹൈഡ്രോളിക് ആസിഡ് മറ്റൊരു ടാങ്കർ ലോറി എത്തിച്ച് മാറ്റുന്നതിനിടയിലാണ് ചോർച്ച അനുഭവപ്പെട്ടത്. വിഷവാതകം ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട സമീപത്തെ നഴ്സിംഗ് കോളേജിലെ എട്ടു വിദ്യാർത്ഥികളെയാണ് പരിയാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ലെന്നു അധികൃതർ പറഞ്ഞു. വാതകം സുരക്ഷിതമല്ലാത്ത ടാങ്കറിലേയ്ക്ക് മാറ്റിയതാണ് ചോർച്ചയ്ക്ക് ഇടയാക്കിയതെന്നു പരിസരവാസികൾ ആരോപിച്ചു.



അഫ്‌സാന (20), ഫാത്തിമത്ത് സഫ്ന (21)  സാന്ദ്ര (20), അമീഷ (19), റുമൈന (21), ജ്യോതിലക്ഷ്മി (22), അപർണ (21), ഹിബ (21), രേണുക (21) അർജുൻ (21) എന്നിവരാണ് ചികിത്സയിൽ ഉള്ളത് 

Post a Comment

Previous Post Next Post