ചങ്ങരംകുളം : ചങ്ങരംകുളത്ത് കെഎസ്ആർടിസി ബസ്സിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.കുമരനല്ലൂർ സ്വദേശി അപ്പാത്തുപറമ്പിൽ ബഷീർ (47)നാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിയിട്ട് നാല് മണിയോടെ ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലാണ് അപകടം.ബഷീർ സഞ്ചരിച്ച ബൈക്കിന് പുറകിൽ തൃശ്ശൂർ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന കെഎസ്ആർടിസി ഇടിക്കുകയായിരുന്നു.പരിക്കേറ്റ ബഷീറിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു