മംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കാർ ഓടിച്ചിരുന്ന അംബാലെ സ്വദേശിയായ ദിനേഷ് (33) എന്നയാളാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സന്തോഷ് എന്നയാൾ രക്ഷപ്പെട്ടു.
ചിക്കമഗളൂരുവിൽ നിന്ന് അംബാലെയിലേക്ക് പോവുകയായിരുന്നു കാർ. നിയന്ത്രണംവിട്ട് തടാകത്തിലേക്ക് മറിയുകയായിരുന്നു. സന്തോഷിന് കാറിന്‍റെ ചില്ല് തകർത്ത് രക്ഷപ്പെടാനായെങ്കിലും ഡ്രൈവറായിരുന്ന ദിനേഷിന് രക്ഷപ്പെടാൻ സാധിച്ചില്ല. ചിക്കമഗളൂരുവിൽ തുണിക്കട നടത്തുകയായിരുന്നു ദിനേഷ്.