പത്തനംതിട്ട: നഗരത്തിലെ തിയറ്റർ കെട്ടിടത്തില്‍നിന്ന് വീണു ജീവനക്കാരൻ മരിച്ചു. കൊട്ടാരക്കര നെല്ലിക്കുന്ന് സ്വദേശി മാവേലി ശ്രിപദ്മം വീട്ടില്‍ ഭരത് ജ്യോതി (21)യാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 11.45നാണ് സംഭവം.
രണ്ടാം നിലയില്‍നിന്ന് കാല് തെന്നി വീണതാണെന്നു സിസിടിവി ദൃശ്യത്തില്‍ കണ്ടെത്തിയതായി പോലീസ് പറയുന്നു. വീണപ്പോള്‍ തന്നെ സെക്യൂരിറ്റിയും സുഹൃത്തുക്കളും ചേർന്നു ഭരതിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീഴ്ചയില്‍ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നു പറയുന്നു.
പ്രൊജക്ടർ മുറിയില്‍ ഉറങ്ങിക്കിടക്കുന്നത് സുഹൃത്ത് കണ്ടിരുന്നു. ശേഷം പുറത്തിറങ്ങി ജനലില്‍ കൂടെ ഷെയ്ഡില്‍ ഇറങ്ങുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്. ഇവിടിരുന്ന് ഭരത് സ്ഥിരം ഫോണ്‍ വിളിക്കാറുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പോലീസിനോടു പറഞ്ഞു
മഴക്കാലമായതിനാല്‍ കാല്‍ തെന്നി വീണതാകാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പത്മകുമാർ-സിന്ധു ദമ്ബതികളുടെ ഏകമകനാണ് ഭരത്. പോസ്റ്റുമാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംസ്കാരം പിന്നീട്