ചങ്ങനാശ്ശേരി: എംസി റോഡിൽ തുരുത്തിയിൽ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. കോട്ടയം ഭാഗത്തേക്ക് വന്ന തിരുവനന്തപുരം പൗഡിക്കോണം സ്വദേശികൾ സഞ്ചരിച്ച കാറും എതിർദിശയിലേക്ക് പോയ മുക്കാട്ടുപടി സ്വദേശികളുടെ കാറും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരി മുക്കാട്ടുപടി സ്വദേശിനി വിധുബാല, ഭർത്താവ് സുനിൽകുമാർ എന്നിവരുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
ഉച്ചയ്ക്ക് ഒരു മണിയോടു കൂടിയായിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ദിശ തെറ്റി വലത്തേക്ക് മാറിയപ്പോൾ എതിർ ദിശയിൽ നിന്നുമെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തിരുവനതപുരം സ്വദേശികളുടെ കാർ നിയന്ത്രണം വിട്ട് റോഡിനു സമീപത്തെ വീടിന്റെ മുറ്റത്തേക്ക് പതിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്