പാലക്കാട്: ബസ് വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. തണ്ണിശ്ശേരിയിൽ ഇന്ന് വൈകിട്ടാണ് ബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയത്. വീടിന്റെ മുൻവശത്ത് ആളുകളില്ലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
നെൻമാറയിൽ നിന്ന് പാലക്കാടേക്ക് വരികയായിരുന്ന ബസാണ് ഇടിച്ചത്. അപകടത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു.