കൊയിലാണ്ടിയിൽ മുറിക്കുന്നതിനിടെ മരം ദേഹത്തുവീണ്​ യുവാവ്​ മരിച്ചു

 


കോഴിക്കോട്  കൊയിലാണ്ടി: കീഴരിയൂരിൽ മരം മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കുളങ്ങര മീത്തൽ ഷൗക്കത്ത് ആണ് മരിച്ചത്. നാൽപ്പത്തിനാല് വയസായിരുന്നു.

മരംമുറി തൊഴിലാളിയായ ഷൗക്കത്ത് ഇന്ന് രാവിലെ വീട്ടിൽ നിന്നും ജോലിയ്ക്കായി പോയതായിരുന്നു. മരത്തിനു മുകളിൽ കയറി മരം മുറിച്ചുകൊണ്ടിരിക്കെ അടിഭാഗത്തുനിന്നും മരംമുറിഞ്ഞ് വീഴുകയായിരുന്നു.


ഗുരുതരമായി പരിക്കേറ്റ ഷൗക്കത്തിനെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതനായ മൂസ്സയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് ഷാമിൽ, അയിഷ നെഷ്ബ. സഹോദരങ്ങൾ: റസാഖ് സലാം, റയീസ് സക്കീന, പരേതനായ അൻസീർ.

Post a Comment

Previous Post Next Post