കൊട്ടാരക്കര ഡിണ്ടിക്കൽ ദേശീയപാതയിൽ കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപം വഹാന അപകടപരമ്പര. രാവിലെ ഉണ്ടായ 2 അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഒരാൾക്ക് ഗുരുതര പരിക്ക് ഇന്ന് രാവിലെ രാവിലെ വളഞ്ഞങ്ങാനം വളവിൽ ചരക്ക് ലോറി അപകടത്തിൽ പെട്ടിരുന്നു. ലോറി റോഡിൽ നിയന്ത്രണം നഷ്ടമായി വട്ടം മറിയുകയായിരുന്നു.ഈ ലോറി ക്രയിൻ ഉപയോഗിച്ച് നീക്കുന്നതിനിടെ ഇതേ വളവിൽ തമിഴ്നാട്ടിൽ നിന്നും പാലുമായി കോട്ടയം ഭാഗത്തേക്ക് പോയ ലോറി വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരുകിൽ നിർമ്മിച്ച ക്രാഷ് ബാരിയറിലും സംരക്ഷണ ഭിത്തിയിലുമായി ഇടിക്കുകയായിരുന്നു.
അപകടത്തിൽ ലോറി ഡ്രൈവറും ക്ലീനറും വാഹനത്തിൽ നിന്ന് തെറിച്ച് വളവിന് താഴത്തേ റോഡിൽ പതിച്ചു.ഇതിൽ വാഹന ഡ്രൈവർ ക്ക് ഗുരുതര പരിക്കേറ്റു.ഇരുവരെയും മുണ്ടക്കയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാൽ കൊണ്ടുവന്ന ലോറി ഇടിച്ച് റോഡരുകിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിനും കേട് പാടുകൾ സംഭവിച്ചു.ലോറി ഡൈവറും ക്ലീനറും തമിഴ്നാട് സ്വദേശികളാണ്