പരവൂർ റെയിൽവേ ട്രാക്കിൽ വീട്ടമ്മയെ കാൽ അറ്റുപോയ നി ലയിൽ കണ്ടെത്തി.ചെങ്ങന്നൂർ മുളക്കുഴ പെരിങ്ങാല കുളപ്പുര വീട്ടിൽ വിശ്വനാഥന്റെ ഭാര്യ രമ ണിയെയാണു (65) പരവൂർ റെയിൽവേ സ്‌റ്റേഷൻ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിനു സമീപം പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്.
പൊലീസും റെയിൽവേ അധികൃ തരും സ്‌ഥലത്തെത്തി രമണിയെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളജിലും പിന്നീട് തിരുവനന്ത പുരം മെഡിക്കൽ കോളജിലും എത്തിച്ചു.
ഇവരുടെ കൈവശംവർക്കല -ചെങ്ങ ന്നൂർ റെയിൽ വേ ടിക്കറ്റ് ഉണ്ടായിരുന്നു. പരവൂരിൽ സ്റ്റോപ്പില്ലാത്ത തിരുവനന്തപു രം ഭാഗത്തേക്ക് പോയ ട്രെയിൻ മൂന്നാമത്തെ പ്ലാറ്റ് ഫോം കടന്നു പോയതിനു ശേഷമാണ് രമണിയെ ട്രാക്കിന് സമീപം കണ്ടെത്തിയത്.
ട്രെയിനിൽ നിന്ന് ട്രാക്കിനും പ്ലാറ്റ്ഫോ മിനും ഇടയിലേക്ക് വീണ് അപകടം പറ്റിയതായാണ് സൂചന.