കോട്ടയം മണിമല: കരിക്കാട്ടൂർ ഗവൺമെന്റ് എൽ പി സ്കൂളിന്റെ മുൻവശത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച്ഒരാൾ മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന കിടങ്ങൂർ അയർക്കുന്നത് പാറേ വളവിൽ വാടകയ്ക്ക് താമസിക്കുന്ന പാസ്റ്ററാണ് മരണപ്പെട്ടത് സ്കൂട്ടറിന്റെ പുറകിൽ ഉണ്ടായിരുന്നയാൾ കാലിന് പരിക്കേറ്റ് മണിമലയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഏറെനേരം മണിമല റാന്നി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. മണിമല പോലീസ് സംഭവസ്ഥലത്ത് എത്തി ഗതാഗത തടസ്സം നീക്കിയതിനുശേഷമാണ് വാഹനങ്ങൾ പുറപ്പെട്ടത്.
വാസല്ലൂർ വി.റ്റി രെജു വാണ് മരിച്ചത്.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ.ഭാര്യ: കുഞ്ഞുമോൾ രെജു.മക്കൾ: കെസിയ, കെസൻ.മരുമകൻ: സന്തോഷ്