ചെറുകുളമ്പിൽ ബൈക്ക് നിറുത്തിയിട്ട ലോറിക്ക് പിന്നിലിടിച്ചു വടക്കൻ പാലൂർ സ്വദേശി മരണപ്പെട്ടു രണ്ടുപേർക്ക് പരിക്ക്



മലപ്പുറം  പടപ്പറമ്പ്: പടപ്പറമ്പ് ചട്ടിപ്പറമ്പ് റൂട്ടിൽ ചെറുകുളമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വടക്കൻ പാലൂർ മഹല്ലിൽ താമസിക്കുന്ന മേലെ പിടിയേക്കൽ നാസറിന്റെ മകൻ മുഹമ്മദ്‌ ബാസിത്ത് (17) ആണ് മരണപ്പെട്ടത്, കൂടെ ഉണ്ടായിരുന്ന ബന്ധുക്കൾ ആയ രണ്ടു പേർക്ക് സാരമായ പരിക്ക് പറ്റി ഇവർ ഓണപ്പുട ചീരമ്പത്തൂർ സ്വദേശികളാണ് ഇന്ന് പുലർച്ചെ ചട്ടിപറമ്പ് ഭാഗത്ത് നിന്നും കൊളത്തൂർ ഭാഗത്തേക്ക് വരുമ്പോഴാണ് ദാരുണ സംഭവം. മലപ്പുറം ഗവർമെന്റ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം മറ്റു നടപടികൾക്ക് ശേഷം വടക്കൻ പാലൂർ മഹല്ല് ഖബർസ്ഥാനിൽ മറവ് ചെയ്യും 


Post a Comment

Previous Post Next Post