തിരുവനന്തപുരം: പാറശ്ശാല ഗാന്ധിപാര്‍ക്കിന് സമീപത്ത് കശുമരം റോഡിലേക്ക് കടപുഴകി വീണ് അപകടം. നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കും കാറിനും മുകളിലേക്കാണ് മരം വീണത്. വൈദ്യുതി ലൈനുകള്‍ക്ക് മുകളിലേക്ക് മറിഞ്ഞതിനെ തുടര്‍ന്ന് വൈദ്യുതിലൈനുകളും പോസ്റ്റുകളും തകര്‍ന്നു.
വെളളിയാഴ്ച രാവിലെ പതിനൊന്നര മണിയോട് കൂടിയാണ് അപകടമുണ്ടായത്. മഴയോടൊപ്പം പ്രദേശത്ത് ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നു. അപകടത്തിൽ ഓട്ടോ റിക്ഷ പൂർണമായും തകർന്നു. സമീപത്തായി പാർക്ക് ചെയ്‌തിരുന്ന കാറിന് മുകളിലേക്ക് കശുമാവിന്റെ കൊമ്പ് പതിച്ചതിനെ തുടർന്ന് കാറിനും ഭാഗികമായി കേടുപറ്റി. അ ഗ്നിരക്ഷാസേയും പാറശ്ശാല പോലീസും സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.