കണ്ണൂരിൽ കാണാതായ പത്താം ക്ലാസുകാരി ഇരുട്ടി വാരാ പുഴയിൽ മരിച്ച നിലയിൽ . ഉളിക്കൽ അറബിക്കുളം സ്വദേശിനിയായ ദുർഗ(15)യുടേത്.
കഴിഞ്ഞ ദിവസം മുതൽ ദുർഗയെ കാണാതായിരുന്നു. അറബിക്കുളത്തെ നടുവിലെപുരയിൽ രതീഷ് - സിന്ധു ദമ്പതികളുടെ മകളാണ്.
വയത്തൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ദർശന, ദർശൻ എന്നിവർ സഹോദരങ്ങളാണ്.