ആലുവയില്‍ മത്സ്യവുമായി എറണാകുളത്തേക്ക് വരികയായിരുന്ന ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം



കൊച്ചി: ആലുവയില്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്ര സ്വദേശികളായ മല്ലി, ഹബീബ് ബാദ്ഷ എന്നിവരാണ് മരിച്ചത്. മത്സ്യവുമായി എറണാകുളത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.


മുട്ടത്തുവച്ച് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് മെട്രോ തൂണിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം എന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിന്റെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.


അതിനിടെ അപകടം നടന്നതിനു സമീപമായി മറ്റൊരു അപകടം കൂടിയുണ്ടായി. ലോറി തൂണില്‍ ഇടിച്ചതുകണ്ട് നിര്‍ത്തിയ കാറിനു പിന്നില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് നിസ്സാര പരിക്കുണ്ടായി.

Post a Comment

Previous Post Next Post