കാസർകോട് ഓടിക്കൊണ്ടിരിക്കെ പാചകവാതക ടാങ്കറിൽ ചോർച്ച… ഗതാഗതം നിർത്തിവച്ചു

 


കാഞ്ഞങ്ങാട് ചിത്താരിയിൽ പാചക വാതക ടാങ്കറിൽ നേരിയ ചോർച്ച. രാവിലെ ഏഴരയോടെ ഓടിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഡ്രൈവർ ചോർച്ച ശ്രദ്ധിച്ചത്. ഇതോടെ വാഹനം റോഡരികിലേക്ക് മാറ്റി പാർക്ക് ചെയ്തു. ടാങ്കറിന്‍റെ സൈഡ് വാൽവിലാണ് ചോർച്ചയുണ്ടായത്. കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി ചോർച്ച താൽക്കാലികമായി അടച്ചു.

സംസ്ഥാന പാതയിൽ ഈ പ്രദേശത്ത് കൂടിയുള്ള ഗതാഗതം നിർത്തി വച്ചിരിക്കുകയാണ്. പാചക വാതക വിതരണ കമ്പനിയിൽ നിന്ന് ടെക്നീഷ്യൻ എത്തിയതിന് ശേഷം തുടർ നടപടിയെടുക്കും.

Post a Comment

Previous Post Next Post