പാലാ : കോട്ടയം പാലായിൽ ഓട്ടോറിക്ഷയും ടിപ്പറും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്ക് പരിക്ക് . 2.30 ഓടെ മണിമല കറിക്കാട്ടൂർ ഭാഗത്തു വച്ചായിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റ ഓട്ടോഡ്രൈവർ കാഞ്ഞിരപ്പള്ളി സ്വദേശി ടി.സി.ജോസഫിനെ (60) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു